പ്രണവ് സിനിമയിൽ പെട്ടു പോവുകയായിരുന്നു: മോഹൻലാൽ

Webdunia
ചൊവ്വ, 1 ജനുവരി 2019 (12:10 IST)
മകന്‍ പ്രണവും തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. വനിത മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 
 
”പ്രണവിന് അഭിനയിക്കാന്‍ അത്ര താത്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും അങ്ങനെ തന്നെ ആയിരുന്നു. പിന്നീട് ഇഷ്ടപ്പെടുകയായിരുന്നു” മോഹന്‍ലാല്‍ പറയുന്നു.
 
പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും അവർക്ക് സിനിമ കഴിഞ്ഞാൽ മറ്റെവിടേക്കെങ്കിലും ഒക്കെ യാത്ര ചെയ്യാനാകുമെന്നും മോഹൻലാൽ പറയുന്നു.
 
ഇപ്പോള്‍ പ്രിയദര്‍ശന്റെ ‘മരക്കാര്‍’ സിനിമയുടെ തിരക്കുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article