മോഹൻലാൽ നായകനായ സിദ്ദിഖ് സിനിമയായ ബിഗ് ബ്രദറിലൂടെയെത്തിയ പുതുമുഖ താരമാണ് മിർണ മേനോൻ. ചിത്രത്തിൽ ആര്യ ഷെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിർണയുടെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇടുക്കികാരിയാണെങ്കിലും ഇതുവരെ പുറത്തിറങ്ങാത്ത സന്താനദേവൻ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.