കാത്തിരിപ്പ് അവസാനിച്ചു,'മേ ഹൂം മൂസ' ഒ.ടി.ടയില്‍

കെ ആര്‍ അനൂപ്

ബുധന്‍, 9 നവം‌ബര്‍ 2022 (10:50 IST)
പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെതായി പുറത്തുവന്ന ചിത്രമാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 30ന് തീയേറ്ററുകളില്‍ എത്തി. ഇപ്പോഴിതാ സിനിമ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.
 
നവംബര്‍ 11 മുതല്‍ സ്ട്രീം ചെയ്യുമെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 സീ5ല്‍ ആണ് പ്രദര്‍ശനം ആരംഭിക്കുക.സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ് മേ ഹൂം മൂസ.
 
സുരേഷ് ഗോപിയെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, സലിം കുമാര്‍, സുധീര്‍ കരമന, മേജര്‍ രവി, മിഥുന്‍ രമേഷ്, ജൂബില്‍ രാജന്‍ പി ദേവ്, കലാഭവന്‍ റഹ്‌മാന്‍, ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷാരിഖ്, ശരണ്‍, പൂനം ബജ്വ, ശ്രിന്ദ, അശ്വിനി റെഡ്ഡി, വീണ നായര്‍, സാവിത്രി, ജിജിന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.   
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍