തമിഴ് നാട്ടിലെ പ്രമുഖ വ്യവസായിയാണ് മേഘ്നക്കെതിരെ ബാംഗ്ലൂർ പോലീസിനു പരാതി നൽകിയിരുന്നത്. മേഘ്ന വിവാഹം കഴിക്കാമെന്ന് വാക്ക് നൽകുകയും പിന്നീട് പിന്തിരിയുകയും ചെയ്തുവെന്നും തെളിവുകൾ അവർ തന്നെ നശിപ്പിച്ചുവെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ബംഗളൂര്‍ കമ്മീഷണര്‍ക്ക് നൽകിയ പരാതി ഇ-മെയില്‍ വഴി അയച്ചുനല്‍കിയതാണെന്നും താരം വ്യക്തമാക്കി.
പരാതിയിൽ മേഘ്ന ഭാര്യയാണെന്ന് പറയുന്നുണ്ടെന്നും , അയാളുടെ പത്ത്, പതിനഞ്ച് ഭാര്യമാരിൽ ഒരാളാണ് താനെന്നും മേഘ്ന വ്യക്തമാക്കി. വാർത്ത തന്നെ ചിരിപ്പിക്കുകയാണ് ചെയ്തതെന്നും തന്നെ അറിയാവുന്ന് ആരും അത് വിശ്വസിക്കുകയില്ല എന്നും താരം നേരത്തേ അറിയിച്ചിരുന്നു.