''എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരുമുള്ളൂ, അത് ഞാൻ വിട്ടുകൊടുക്കില്ല'' - മീര ജാസ്മിൻ

ബുധന്‍, 30 നവം‌ബര്‍ 2016 (17:22 IST)
പത്ത് കൽപ്പനകൾ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി മീര ജാസ്മിൻ. മോഹന്‍ലാല്‍ എന്ന നടന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ച് അഭിനേതാക്കളില്‍ ഒരാളാണെന്ന് മീര ജാസ്മിൻ പറയുന്നു. മോഹൻലാലിനൊപ്പം ഉള്ള അഭിനയം ഒരു അനുഗ്രഹം ആണെന്നും ഇനിയും ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്യണമെന്നും മീര പറഞ്ഞു. തിരിച്ചുവരവും സിനിമ ജീവിതത്തെ കുറിച്ചും ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷനിൽ സംസരിക്കവേയാണ് മീര ഇക്കാര്യം വ്യക്തമാക്കിയത്.
 
ലോകത്തെ മികച്ച നടന്മാരുടെ പേരുകൾ പറയുമ്പോൾ ഹോളിവുഡ് നടന്മാരുടെ പേരാണ് സാധാരണയായി പറയുക. പക്ഷെ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് നമ്മുടെ മോഹന്‍ലാലും. എല്ലാവരും അഭിതാഭ് ബച്ചനെയൊക്കെ പുകഴ്ത്തിയാണ് പറയാറ്. അവരൊക്കെ വലിയ നടനാണ്. പക്ഷേ, എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ. അത് ഞാന്‍ വിട്ടുകൊടുക്കില്ല എന്ന് മീര പറഞ്ഞു.
 
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികളുടെ അഹങ്കാരമാണ്. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ മൂന്ന് ചിത്രങ്ങളിലാണ് മീര ലാലിനൊപ്പം അഭിനയിച്ചത്. ചിത്രസംയോജകനായ ഡോണ്‍ മാക്സ് സംവിധാനം ചെയ്ത ചിത്രമാണ് പത്ത് കൽപ്പനകൾ. യിടങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങളും അതിനെ കുറിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് കഥ വികസിക്കുന്നത്. 

വെബ്ദുനിയ വായിക്കുക