പ്രസവിച്ചില്ലെങ്കിലും മീനാക്ഷി കാവ്യയുടെ മൂത്തമകള്‍ മഹാലക്ഷ്മിയുടെ ചേച്ചിക്ക് ഇന്ന് പിറന്നാള്‍, രണ്ടു മക്കളുടെയും സ്‌നേഹം ആരാധകരെ കാണിച്ച് നടി

കെ ആര്‍ അനൂപ്

വെള്ളി, 22 മാര്‍ച്ച് 2024 (11:18 IST)
കാവ്യാ മാധവന്‍ പ്രസവിച്ച മകള്‍ അല്ലെങ്കിലും മൂത്ത മകള്‍ മീനാക്ഷി തന്നെയാണ്.മഹാലക്ഷ്മിയുടെ ചേച്ചി.ദിലീപിന്റെ രണ്ട് മക്കളില്‍ മൂത്തയാള്‍.മീനാക്ഷിയുടെ ജന്മദിനമാണ് ഇന്ന്.
 
 മീനൂട്ടിയുടെ പിറന്നാള് ദിവസം ആശംസകളുമായി കാവ്യാ മാധവന്‍ എത്തി.മീനാക്ഷി ചേച്ചിയും അനുജത്തി മാമാട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ആശംസ. കാവ്യക്ക് രണ്ടു മക്കളും ഒരേ പോലെത്തന്നെയാണ്.
 
ചേച്ചി മീനാക്ഷിയുടെ തനിപ്പകര്‍പ്പാണ് മഹാലക്ഷ്മി.മീനാക്ഷിയുടെ അഭിനയം മോഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെയാണ്.അതെല്ലാം ഈശ്വര നിശ്ചയമെന്ന നിലപാടിലാണ് ദിലീപിന്റെ മറുപടി. മകളെ സിനിമയില്‍ കാണാമെന്നോ ഇല്ലെന്നോ ദിലീപ് പറയുന്നില്ല. പഠനത്തിന്റെ തിരക്ക് കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ആണ് മീനാക്ഷി ശ്രദ്ധിക്കുന്നത്.
 
മകള്‍ പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മീനാക്ഷി ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ അല്ല. എന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാന്‍ കഴിവുള്ള ആളാണ് മീനാക്ഷി. മകളുടെ വീഡിയോ കാണാറുണ്ടെന്നും അതിന് അഭിപ്രായം പറയാറുണ്ടെന്നും ദിലീപും പറഞ്ഞു. ചേച്ചിക്കൊപ്പം അനിയത്തിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍