' നിര്‍മാതാവ് ഷൈജു ഒരു ദിവസം എനിക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചു. പ്രൊഡ്യൂസറാണ് എന്നു എന്നോടു പറഞ്ഞിരുന്നു. ഒരു സിനിമയില്‍ ചെറിയ റോള്‍ ഉണ്ട്, ഫോണ്‍ വിളിക്കട്ടെ എന്നു ചോദിച്ചു. രാത്രി പത്ത് മണിക്കു ശേഷം വീട്ടില്‍ ഫോണ്‍ അനുവദിക്കില്ലെന്നും മെസേജ് അയച്ചാല്‍ മതിയെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. വോയ്‌സ് മെസേജ് അയച്ചോളൂ, ഞാന്‍ ഇയര്‍ഫോണ്‍ വെച്ച് കേട്ട ശേഷം മറുപടി ടെക്സ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. സിനിമയുടെ കാര്യം സംസാരിക്കനല്ലേ, വിളിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ വിളിക്കാന്‍ പറ്റില്ലെന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞു. എങ്കില്‍ ശരി വേറെ ആളെ നോക്കാമെന്ന് പറഞ്ഞ് മെസേജ് അവസാനിപ്പിച്ചു,'
' അതിനുശേഷം കുറച്ചുദിവസം കഴിഞ്ഞ് എന്നെ പുള്ളിക്കാരന്‍ ഫോണില്‍ വിളിച്ചു. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി എന്നിവരൊക്കെയുള്ള സിനിമയാണ്. ഡയലോഗും സ്‌ക്രീന്‍ സ്‌പേസും ഒക്കെയുള്ള ക്യാരക്ടര്‍ റോള്‍ ആണ്. എട്ട് ദിവസത്തെ വര്‍ക്കാണ് എന്നൊക്കെ പറഞ്ഞു. 2.40 ലക്ഷമാണ് പ്രതിഫലമെന്നും 50,000 രൂപ അഡ്വാന്‍ഡ് ആയി തന്ന് എഗ്രിമെന്റ് എഴുതാമെന്നും പറഞ്ഞു. ഞാന്‍ ഓക്കെ പറഞ്ഞു. സിനിമയൊക്കെ ആണ്, ചിലപ്പോള്‍ അഡ്ജസ്‌മെന്റ് വേണ്ടിവരുമെന്ന് ഇയാള്‍ പറഞ്ഞു. എന്ത് അഡ്ജസ്റ്റ് ചെയ്യാനാണെന്ന് ഞാന്‍ ചോദിച്ചു. സംവിധായകന്‍ എങ്ങാനും ആവശ്യപ്പെടുകയാണെങ്കില്‍ കൂടെ കിടക്കാനും കിടക്ക പങ്കിടാനും തയ്യാറാണോ എന്നു ചോദിച്ചു. ഈ വക കാര്യങ്ങള്‍ക്കു ഞാന്‍ ഇല്ലെന്നാണ് മറുപടി കൊടുത്തത്. വേണമെങ്കില്‍ സിനിമയില്‍ വന്ന് ഫ്രീ ആയി അഭിനയിക്കാം, അഡ്ജസ്റ്റ്‌മെന്റ് പോലുള്ള പരിപാടികള്‍ക്കു തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ അതിനു തയ്യാറായിട്ടുള്ളവരുണ്ട് എന്നൊക്കെ അയാള്‍ തിരിച്ചു പറഞ്ഞു,' അമൃത വെളിപ്പെടുത്തി.