ഇന്ന് സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍
ചിലരുടെ പേര് ടിനിടോമിന് മറക്കാനാവില്ല. മമ്മൂട്ടി തന്റെ ബിഗ് ബ്രദര്‍ ആണെന്നാണ് ടിനി പറയാറുള്ളത്. മമ്മൂട്ടി കമ്പനിയാണ് താന്‍ നായകനായ എത്തുന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യരാണ് പാട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്ത് തന്നത്. കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചേര്‍ന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. താന്‍ തന്നെ പാടിയ ഗാനം കുഞ്ചാക്കോ ബോബനും പങ്കുവെച്ചു. ഇവരോടെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് ടിനി ടോം.
സിനിമയില്‍ നരന്‍ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം തന്നെയാണ്.സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍, അശ്വിന്‍, ഫൈസല്‍, യാര, സല്‍മാന്‍, ജസ്ലിന്‍, തന്‍വി, അപര്‍ണ, ജീവ, അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.