റാണിയുടെ മര്‍ദാനിയ്ക്ക് യുപിയില്‍ നികുതി നല്‍കേണ്ട

ബുധന്‍, 27 ഓഗസ്റ്റ് 2014 (19:29 IST)
ബോളിവുഡിലെ താ‍ര സുന്ദരി റാണി മുഖര്‍ജീ തകര്‍ത്തഭിനയിച്ച മര്‍ദാനിയ്ക്ക് വിനോദ നികുതി ഈടാക്കേണ്ടെന്ന് യുത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീ‍രുമാനിച്ചു.പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ നടക്കുന്ന വന്‍ തോതിലുള്ള പെണ്‍കടത്തിനെപ്പറ്റിയാണ് പറയുന്നത്.ചിത്രത്തില്‍ ശിവാനി ശിവാജി റോയ് എന്ന പൊലീസ് ഓഫീസറിന്റെ റോളാണ് റാണി അവതരിപ്പിക്കുന്നത്.


സാമുഹിക പ്രാധാന്യമുള്ള ചിത്രമായതിനാലാണ് ചിത്രത്തിന് നികുതി ഇളവ് നല്‍കുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ വക്താ‍വ് ആറിയിച്ചു.
ചിത്രം സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെപ്പറ്റിയാണ് പറയുന്നത്. ചിത്രം സമൂഹത്തിന് നല്ല ഒരു സന്ദേശമാണ് നല്‍കുന്നത് വക്താവ് പറഞ്ഞു.നേരത്തെ മധ്യപ്രദേശിലും ചിത്രത്തിന് നികുതിയിളവ് അനുവദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക