കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയില്‍ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു പങ്കെടുത്തത്. സിനിമ കണ്ട ശേഷം സുചിത്രയാണ് ഇത് തീയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. അവര്‍ തന്നെ ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്ന് 'മരക്കാറിന്റെ നിര്‍മ്മാതാക്കളിലൊരാളായ പ്രമുഖ വ്യവസായി റോയി സി ജി ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്.