മരക്കാര്‍ അറബിക്കടലിന്റെ സിംഹം: റിലീസിന് മുന്‍പേ ഓ.ടി.ടി. കരാര്‍ ഒപ്പുവച്ചു ! ക്രിസ്മസിന് മുന്‍പ് ആമസോണ്‍ പ്രൈമില്‍, ഓഫര്‍ 30 കോടിയെന്ന് റിപ്പോര്‍ട്ട്

Webdunia
ശനി, 4 ഡിസം‌ബര്‍ 2021 (13:04 IST)
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഉടന്‍ എത്തിയേക്കും. തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ബിഗ് ബജറ്റ് സിനിമയായതിനാല്‍ തിയറ്റര്‍ വ്യവസായത്തെ മാത്രം ആശ്രയിക്കുന്നത് ബുദ്ധിപരമല്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. 
 
തിയറ്റര്‍ റിലീസിന് മുന്‍പ് തന്നെ ഓ.ടി.ടി. കരാറില്‍ ധാരണയായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തിയറ്ററിലെത്തി 20 ദിവസം കഴിഞ്ഞാല്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രദര്‍ശിപ്പിക്കാമെന്നാണ് കരാര്‍. ആമസോണ്‍ പ്രൈമില്‍ ആയിരിക്കും സിനിമയെത്തുക എന്നും സൂചനയുണ്ട്. 20 മുതല്‍ 30 കോടി വരെയാണ് ആമസോണ്‍ ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രജനികാന്ത് ചിത്രം 'അണ്ണാത്തെ' റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമിലും എത്തിയിരുന്നു. സമാന രീതിയില്‍ തന്നെയായിരിക്കും മരക്കാറും ഓ.ടി.ടി.യില്‍ എത്തുക. ക്രിസ്മസ് റിലീസ് ആയി കൂടുതല്‍ സിനിമകള്‍ തിയറ്ററിലെത്തുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article