ശ്രീകുമാർ മേനോനൊപ്പം പോകരുതെന്ന് ദിലീപും മീനാക്ഷിയും പറഞ്ഞു, മഞ്ജു കേട്ടില്ല; വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്

ബുധന്‍, 23 ഒക്‌ടോബര്‍ 2019 (11:55 IST)
മഞ്ജു വാര്യർ- ശ്രീകുമാർ വിഷയത്തിൽ മഞ്ജുവിനെതിരെ വെളിപ്പെടുത്തലുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള ബന്ധദം പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോനാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ്ജ് തനിക്കറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയത്. 
 
ദിലീപിനെതിരെ പീഢന കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. അതൊക്കെ ഉടൻ വെളിച്ചത്ത് വരുമെന്നാണ് പിസിയുടെ വാക്കുകൾ.
 
ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞപ്പോൾ സോഷ്യൽ മീഡിയകളിൽ നിന്നും വൻ പ്രതിഷേധമായിരുന്നു പി സി ജോർജിനു നേരിടേണ്ടി വന്നത്. ശ്രീകുമാര്‍ മേനോനെ നന്നായി നിരീക്ഷിച്ച ശേഷമാണ് താന്‍ സത്യം പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.  
 
സിനിമ ലോകം ആദരിക്കുന്ന ഒരാളാണ് മഞ്ജുവാര്യര്‍, അവരെ കൊണ്ട് തനിക്കെതിരെ പറയിച്ചു. ദിലീപിനെതിരെ ഇല്ലാക്കഥ ഉണ്ടാക്കി മഞ്ജുവിനെ തന്റെ സൈഡ് ആക്കാൻ അയാൾ സാധിച്ചു. ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധമാണ് ദിലീപും മഞ്ജുവും പിരിയാന്‍ കാരണമായത്. ഇതിന്റെ കാരണം മീനാക്ഷി എന്ത് കൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു എന്ന് തിരക്കിയാല്‍ മനസിലാകുമെന്നും പി സി പറയുന്നു.
 
ഒരു സിനിമയ്ക്ക് എന്ന പേരില്‍ മഞ്ജു വാര്യര്‍ ബോംബെ ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പോയി. അതിന്റെ തെളിവ് ദിലീപിന് ലഭിച്ചു. പിന്നീട് വീണ്ടും ശ്രീകുമാര്‍ മേനോന്‍ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോകാന്‍ പാടില്ലെന്ന് മഞ്ജുവിനോട് ദിലീപ് കടിപ്പിച്ച് പറഞ്ഞു. മീനാക്ഷിയും പറഞ്ഞു പോകരുതെന്ന്. എന്നാല്‍ പോകും എന്ന് പറഞ്ഞ് അഹങ്കാരത്തോടെ അയാള്‍ക്കൊപ്പം മഞ്ജു പോയി. മീനാക്ഷി ദിലീപിനൊപ്പം നിൽക്കാൻ കാരണം അതാണെന്നും അവരുടെ ബന്ധം വിവാഹമോചനത്തിലെത്തിയതിന്റെ പിന്നിലും ഇതേ കാരണം തന്നെയാണെന്നും പി സി ജോജ് പറയുന്നു. 
 
ആക്രമിക്കപ്പെട്ട നടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണം. ആ സംഭവത്തിലും ശ്രീകുമാര്‍ മേനോന് പങ്കുണ്ട്. ദിലീപിന് അതിന്റെ ആവശ്യമില്ല. മെമ്മറി കാര്‍ഡ് ഒക്കെ നിര്‍മ്മിച്ചെടുത്തതാണ്. മഞ്ജു സത്യങ്ങള്‍ പറയണം. ശ്രീകുമാര്‍ മേനോന്‍ ഉണ്ടാക്കിയെടുത്തതാണ് കേസ് എന്നും സംശയിക്കണം.-പിസി ജോര്‍ജ്ജ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍