ലുക്കിന്റെ കാര്യം വരുമ്പോൾ മമ്മൂട്ടിക്ക് പ്രായമാകുന്നില്ലെന്ന കമന്റ് വർഷങ്ങളായി കേൾക്കുന്നതാണ്. അതുപോലെ തന്നെ മഞ്ജു വാര്യരുടെ കാര്യവും. പഴയ മഞ്ജു ഏത്, പുതിയ മഞ്ജു ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ചെറുപ്പമായിരിക്കുന്നു നടി. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വളരെ കാഷ്വലായ ഒരു ദിവസം, വെറുതേ ഇരുന്ന് റിലാക്‌സ് ചെയ്യുന്ന ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചിലപ്പോള്‍ നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രൊഡക്ടീവായ കാര്യം വിശ്രമിക്കുക എന്നതാണ് എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
വിശ്രമിക്കുക, ശാന്തമാകുക, കോഫി, കൗച്ച് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്. വെറുതേ കാഷ്വലായി ഇരിക്കുന്ന ഈ ചിത്രങ്ങള്‍ക്കും എന്ത് ഭംഗിയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
46 വയസായി മഞ്ജുവിന് എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ തോന്നില്ല. 25 കാരിയായ ഒരു മകളുടെ അമ്മയാണെന്ന് ഒട്ടും അറിയില്ലെന്നും മഞ്ജുവിനെ പുകഴ്ത്തി പറയുന്നവരുണ്ട്. പ്രായം തന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല, അതില്‍ ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നില്ല എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഓരോ വയസ്സ് കഴിയുന്തോറും കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ്, ഞാന്‍ എന്റെ അന്‍പതുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.