മഞ്ജു വാര്യർ കാത്തിരിക്കുന്നു, ആ ചിത്രത്തിനായി! സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുമോ?

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2016 (12:53 IST)
ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് ജന്മ ദിനം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടർന്ന് താൻ ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നില്ലെന്ന് താരം വ്യക്തമാക്കിയെങ്കിലും സഹപ്രവർത്തകർ അദ്ദേഹത്തിന് വിഷസ് അറിയിക്കുകയാണ്. അക്കൂട്ടത്തിൽ മലയാളത്തിന്റെ മുഖശ്രീ മഞ്ജു വാര്യരും ഉണ്ട്. സ്റ്റൈൽ മന്നനുമായുള്ള അനുഭവം പങ്കുവെച്ചാണ് മഞ്ജു പിറന്നാൾ വാഴ്ത്തുക്കൾ നേർന്നത്.
 
മഞ്ജുവിന്റെ വാക്കുകളിലൂടെ...
 
ചൂണ്ടുവിരലിൻ കറക്കത്തിൽ ഉലകത്തെ തനിക്കും ചുറ്റും ഭ്രമണം ചെയ്യിക്കുന്ന തലൈവർക്ക് പിറന്ത നാൾ വാഴ്ത്തുകൾ. ഒറ്റത്തവണ യേ രജനി സാറിനെ നേരിട്ടു കണ്ടിട്ടുള്ളൂ. രണ്ടു വർഷം മുമ്പ് ലിംഗയുടെ ഷൂട്ടിങ് സമയത്ത് രാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു അത്. സിനിമയിലേക്കുള്ള തിരിച്ചു വരവറിഞ്ഞപ്പോൾ 'വെൽകം ബാക്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. അന്ന് ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു. പക്ഷേ ആ ഫോട്ടോയെടുത്തയാളെ പിന്നെ കണ്ടില്ല. രജനി സിനിമകളിലെ സീൻ പോലെ എങ്ങോട്ടോ മാഞ്ഞു പോയ പോലെ. ഇന്നും ആ ഫോട്ടോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ചിലപ്പോൾ ഒരു നാൾ വായുവിലൊന്ന് വിരൽ കൊണ്ട് വരച്ച് രജനി സാർ തന്നെ ആ ഫോട്ടോ മുന്നിലെത്തിക്കുമായിരിക്കും.
Next Article