ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്നതും മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമാണെന്നതും കൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകൾ ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ, തമിഴിൽ നിന്നുതന്നെ പേരൻപിന് മുമ്പ് ഒരു മമ്മൂട്ടി ചിത്രം എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2017 ലെ ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം തമിഴിലെത്തുന്നത് ചാണക്യന് എന്ന പേരിലാണ്. ന്യൂ റോയല്‍ സിനിമാസാണ് ചാണക്യന് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
തമിഴിന് പുറമേ കേരളത്തിലും ചാണക്യന്റെ റിലീസ് ഉണ്ടാകുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഇതിന്റെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങളില്ല. പേരന്‍പിന് മുന്‍പ് തന്നെ ചാണക്യനെത്തുമെന്നാണ് റിപ്പോര്ട്ടുകൾള്. തമിഴിലും തെലുങ്കിലുമായി മാസ്റ്റര്‍പീസ് മൊഴിമാറ്റി എത്തുമന്ന് മുമ്പേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.