മമ്മൂട്ടി രാഷ്ട്രീയനേതാവാകും, രജനികാന്തിനെ വേട്ടയാടും!

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (15:12 IST)
തമിഴകത്തെ മെഗാ സംവിധായകനായ എ ആര്‍ മുരുഗദോസിന്‍റെ പുതിയ ചിത്രത്തില്‍ രജനികാന്ത് ആണ് നായകന്‍. അദ്ദേഹം ഒരു പൊലീസ് ഓഫീസറായാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.
 
മുംബൈയില്‍ നടക്കുന്ന രക്തരൂഷിതമായ ഒരു പ്രതികാരകഥയാണ് ഇതെന്നും രജനിച്ചിത്രങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള തകര്‍പ്പന്‍ സ്റ്റണ്ട് രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം അനിരുദ്ധ് ആണ്.
 
കോടമ്പാക്കത്ത് പ്രചരിക്കുന്ന ചില വിവരങ്ങള്‍ അനുസരിച്ച് മമ്മൂട്ടി ഈ സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു രാഷ്ട്രീയനേതാവിന്‍റെ വേഷത്തിലാണത്രേ മമ്മൂട്ടി എത്തുക. അഴിമതിക്കാരനായ ഈ രാഷ്ട്രീയനേതാവ് സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായ രജനികാന്തിനെ നിരന്തരം വേട്ടയാടുന്നതാണത്രേ സിനിമയുടെ പ്രമേയം. 
 
നയന്‍‌താരയും കീര്‍ത്തി സുരേഷും നായികയാകുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article