ഐ എം വിജയൻ മമ്മൂട്ടിയെ പുച്ഛിച്ചതെന്തിന്? പിന്നിൽ ഒരാൾ!

ശനി, 12 നവം‌ബര്‍ 2016 (15:08 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടു കൂടി കാത്തിരിക്കുന്ന പടമാണ് ദ ഗ്രേറ്റ് ഫാദർ. ഹനീഫ് അദേനിയുടെ സംവിധാനത്തിൽ പൃഥ്വിരാജും സംഘവും നിർമിക്കുന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും ചർച്ചയായിരുന്നു. പുതിയ ചിത്രത്തിലൂടെ ആദ്യമായി ഐ എം വിജയനും മമ്മൂട്ടിയും ഒന്നിക്കുകയാണ്.
 
ആന്റോ എന്നാണ് വിജയന്റെ കഥാപാത്രത്തിന്റെ പേര്. ഒട്ടേറെ സിനിമകളിൽ അഭിനയിച്ച വിജയന് മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നുവെന്ന് അദ്ദേഹം മാതൃഭൂമി ഡോട്. കോമിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. മമ്മൂട്ടിയുടെ തോളില്‍ തട്ടി പുച്ഛിച്ചുകൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്. പക്ഷേ എത്ര ചെയ്തിട്ടും ശരിയാകുന്നില്ലായിരുന്നുവത്രേ. സീൻ മറ്റണോ എന്ന് സംവിധായകനോട് ചോദിച്ചെങ്കിലും മമ്മൂക്ക സമ്മതിച്ചില്ല. അത് അങ്ങനെ തന്നെ വേണമെന്ന് പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചുവെന്ന് വിജയൻ പറയുന്നു.
 
ചിത്രത്തിന്റെ മൂന്ന് പോസ്റ്ററുക‌ൾ ഇറക്കിയെങ്കിലും ഒന്നിൽ പോലും മമ്മൂട്ടിയുടെ മുഖം കാണിക്കുന്നില്ല. സ്‌നേഹയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രമാണി, വന്ദേമാതരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സ്‌നേഹ വളരെ പ്രധാനപ്പെട്ട ഒരു വേഷം കൂടിയായിരിക്കും അഭിനയിക്കുന്നതെന്നും കേള്‍ക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക