തെലുങ്ക് സിനിമയായ ഏജന്റിന്റെ സെറ്റില്‍ മമ്മൂട്ടിയെത്തി. സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും സംവിധായകന്‍ പങ്കുവെച്ചു. ഏജന്റില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
'അച്ചടക്കം കൊണ്ടും അര്‍പ്പണബോധം കൊണ്ടും ഇന്ത്യന്‍ സിനിമയില്‍ തന്റേതായ പാത തുറന്ന ഇന്ത്യന്‍ സിനിമയിലെ അഗ്രഗണ്യന്‍. മെഗാസ്റ്റാര്‍ മമ്മൂക്ക ഏജന്റ് ഷൂട്ടില്‍ എത്തി. സിനിമ സെറ്റില്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കാനാവില്ല,' സുരേന്ദര്‍ റെഡ്ഡി കുറിച്ചു.