വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ ഉണർത്തുന്ന ചിത്രമാണ് മധുര രാജ. രാജയുടെ വൺമാൻ ഷോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വൈശാഖ് ഒരുക്കിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുകളും, മോഷന്‍ പോസ്റ്ററും ഒക്കെ നേരത്തെ ട്രെന്‍ഡ് ആയിരുന്നു.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന 3 ഷെഡ്യൂളായാണ് ചിത്രീകരണം നടന്നത്.