മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനു തുടക്കം, ജാക്കി ചാൻ എത്തുമോ?

തിങ്കള്‍, 20 നവം‌ബര്‍ 2017 (08:47 IST)
നവംബർ ഒന്നിനു മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാർ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അതേദിവസം തന്നെയായിരുന്നു മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരക്കാര്‍ നാലാമന്‍ ഒരുക്കുന്നതിനെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പ്രഖ്യാപിച്ചതും.
 
എന്നാൽ, പിന്നീട് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാറിൽ നിന്നും പിൻവാങ്ങുകയാണെന്ന് പ്രിയൻ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ തുടങ്ങാൻ എട്ട് മാസം സമയം നൽകുകയാണെന്നും അതിനുള്ളിൽ തുടങ്ങിയില്ലെങ്കിൽ തന്റെ സിനിമയുമായി മുന്നോട്ട് പോകുമെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.
 
എന്തായാലും പ്രിയന്റെ അന്ത്യശാസന ഫലിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. കുഞ്ഞാലി മരയ്ക്കാരിൽ മമ്മൂട്ടിക്കൊപ്പം ജാക്കി ചാനും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് ശിവന്‍ ജാക്കി ചാനുമായി ചര്‍ച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍