ഗാനഗന്ധർവ്വന് തുടക്കം; ചിരിപ്പിക്കാൻ കലാസദന്‍ ഉല്ലാസായി മമ്മൂട്ടി !

ശനി, 1 ജൂണ്‍ 2019 (12:02 IST)
‘പഞ്ചവര്‍ണ്ണ തത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്‍വ്വന്’ തുടക്കമായി. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. മമ്മൂട്ടി, മുകേഷ്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, സംവിധായകന്‍ രമേശ് പിഷാരടി, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
 
ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഹാസ്യത്തിന് ഏറെ പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
 
അനുരാഗ കരിക്കിന്‍വെള്ളത്തിന് ശേഷം ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയാണ് റിലീസിനെത്തുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം. പതിനെട്ടാംപടി, മാമാങ്കം തുടങ്ങിയവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.

@mammukka starrer #Ganagandharvan Directed by #RameshPisharody Pooja Stills

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍