മമ്മൂട്ടിച്ചിത്രം ‘സിംഹം’, വില്ലന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ !

വ്യാഴം, 30 മെയ് 2019 (17:38 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് സിംഹം എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഈ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. 
 
ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. സഞ്ജയ് - ബോബി ടീമാണ് സിംഹത്തിന് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്. നേരത്തേ ഈ സിനിമയ്ക്ക് ‘വണ്‍’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജയ് - ബോബി ടീം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.
 
അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ പ്രദര്‍ശനത്തിന് തയ്യാറായി. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍, ബിലാല്‍, അമീര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ അവയുടെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ് ഇപ്പോള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍