മമ്മൂട്ടിയോ മോഹൻലാലോ? ആരാണ് മികച്ചത്? - മമ്മൂക്കയെന്ന് പീറ്റർ ഹെയിൻ!

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (12:44 IST)
വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വിഷുവിനോടനുബന്ധിച്ച് റിലീസ് ആവുകയാണ്. പോക്കിരിരാജയിലെ ‘രാജ’ എന്ന മാസ് കഥാപാത്രം രണ്ടാം വരവ് നടത്തുന്ന കഥയാണ് മധുരരാജ പറയുന്നത്. ദുബായിൽ വെച്ച് നടത്തിയ പത്ര സമ്മേളനത്തിൽ മമ്മൂട്ടിയും നിർമാതാവും അടക്കമുള്ള താരങ്ങൾ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെച്ചു. 
 
എന്നാല്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന് നേരിടേണ്ടി വന്നതായിരുന്നു കടുകട്ടി ചോദ്യം. മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ജോലി ചെയ്യാന്‍ ഭാഗ്യം ലഭിച്ച ആളാണ് പീറ്റര്‍ ഹെയിന്‍. പീറ്ററിന്റെ അനുഭവത്തില്‍ ആരാണ് കൂടുതൽ ഫ്ലെക്സിബിള്‍ എന്ന ചോദ്യമായിരുന്നു പീറ്ററിന് അഭിമുഖികരിക്കേണ്ടി വന്നത്. 
 
‘അതൊരു കുഴപ്പം പിടിച്ച ചോദ്യമാണെന്നും ഇത് ചോദിച്ച് നിങ്ങളെന്നെ ഒരു മൂലയ്ക്ക് എത്തിച്ചെന്നുമായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം. എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം‘. മമ്മൂട്ടി ആരാധകർ ഇത് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article