''മമ്മൂക്ക എന്നെ അത്ഭുതപ്പെടുത്തി, ഈ പ്രായത്തിലും അദ്ദേഹത്തിന് വാശിയാണ്'' - ആര്യ

Webdunia
ബുധന്‍, 14 ഡിസം‌ബര്‍ 2016 (12:26 IST)
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ഓരോർത്തർക്കും ഓരോ കഥകളാകും പറയാനുള്ളത്. അഭിനയത്തിന്റേയും അനുഭവത്തിന്റേയും കാര്യത്തിൽ മമ്മൂട്ടി ഒരു പാഠപുസ്തകമാണെന്ന് പല നടന്മാരും പറഞ്ഞ കാര്യമാണ്. മെഗാസ്റ്റാറിനൊപ്പമുള്ള അഭിനയത്തേക്കുറിച്ച് നടൻ ആര്യയും അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതും ഇതുപോലൊരു കാര്യമാണ്.
 
ഈ പ്രായത്തിലും സിനിമയോട് മമ്മൂട്ടിയ്ക്കുള്ള ഡെഡിക്കേഷൻ അത് വളരെ വലുതാണ്. മമ്മൂട്ടിയുടെ വാശിയേറിയ അഭിനയമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ അത്ര ഈസി അല്ല. കൈകള്‍ പിറകയില്‍ കെട്ടിയ നിലയിലാണ് മമ്മൂക്ക ചെയ്യുന്ന കഥാപാത്രം. കൈ കെട്ടി തന്നെ ചാടി അതേ നിലയില്‍ കൈകള്‍ മുന്നില്‍ കൊണ്ട് വരുന്ന ഒരു രംഗമുണ്ട്. ഒരുപാട് സമയം പരിശീലനം ചെയ്താണ് ആ രംഗം അദ്ദേഹം സിനിമയില്‍ ചെയ്തത്. ഈ സീനിൽ ഡ്യൂപ്പിനെ വെക്കാൻ മമ്മൂക്ക സമ്മതിച്ചില്ല. ഈ പ്രായത്തിലും വാശിയോടെയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ തന്നെ അത്ഭുതപ്പെടുത്തി എന്ന് ആര്യ പറയുന്നു.
 
ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ആര്യ അഭിനയിക്കുന്ന മലയാള സിനിമയാണ് ദ ഗ്രേറ്റ് ഫാദർ. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ ആഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ആര്യ അവതരിപ്പിയ്ക്കുന്നത്. ചിത്രത്തില്‍ ആഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ആര്യ അവതരിപ്പിയ്ക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ആര്യ. 
Next Article