മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി; ഇവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം അറിയുമോ?

രേണുക വേണു

ചൊവ്വ, 21 മെയ് 2024 (10:43 IST)
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 64-ാം ജന്മദിനമാണ് ഇന്ന്. 
 
മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെ ലാല്‍ അദ്ദേഹത്തെ വിളിക്കുന്നത് 'ഇച്ചാക്ക' എന്നാണ്. 
 
സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. സുരേഷ് ഗോപിയുടെ ജനനം 1958 ജൂണ്‍ 26 നാണ്. അതായത് മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിനടുത്ത് കൂടുതലുണ്ട് സുരേഷ് ഗോപിക്ക്. അതായത് പ്രായത്തില്‍ മമ്മൂട്ടിയേക്കാളും സുരേഷ് ഗോപിയേക്കാളും ഇളയവനാണ് മോഹന്‍ലാല്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍