പുലിമുരുകൻ ടീം വീണ്ടും; മീശ പിരിച്ച് മാസ് അവതാരത്തിൽ മമ്മൂട്ടി?!...

Webdunia
ഞായര്‍, 23 ഒക്‌ടോബര്‍ 2016 (16:43 IST)
ഉദയ്കൃഷ്ണയുടെ തിരക്കഥ, വൈശാഖിന്റെ സംവിധാനം, ടോമിച്ചൻ മുളക്പാടത്തിന്റെ നിർമാണം. പറഞ്ഞ് വരുന്നത് മോഹൻലാലിന്റെ പുലിമുരുകനെ കുറിച്ചല്ല. പുലിമുരുകൻ ടീം മമ്മൂട്ടിക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നതിനെ കുറിച്ചാണ്. ബോക്സ് ഓഫീസ് തൂത്തുവാരാൻ പുലിമുരുകൻ ടീമിനൊപ്പം മമ്മൂട്ടിയും എത്തുകയാണ്.
 
മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന ഹനീഫ് അദേനിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തി ഉദയ് കൃഷ്ണയും വൈശാഖും മമ്മൂട്ടിയോട് കഥ പറഞ്ഞുവത്രെ. കഥ മെഗാസ്റ്റാറിന് നന്നായി ബോധിച്ചു എന്നാണ് അറിയുന്നത്. പുലിമുരുകനെ പോലെ തന്നെ ഒരു മാസ് മസാല ചിത്രമാണ് മമ്മൂട്ടിയ്ക്ക് വേണ്ടിയും ഒരുക്കുന്നത് എന്നാണ് കേള്‍ക്കുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി പോക്കിരി രാജ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് സംവിധാന രംഗത്തെത്തിയത്. പുലിമുരുകനെ പോലെ അല്ലെങ്കില്‍, ഒരു പോക്കിരി രാജ ഹിറ്റ് ചിത്രമാണ് ഇനി ഈ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മീശപിരിച്ച് മാസ് അവതരാത്തിലെത്തുന്ന ഒരു ചിത്രമായിരിക്കുമോ ഇത് എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)
 
Next Article