മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്നു

രേണുക വേണു

തിങ്കള്‍, 3 ഫെബ്രുവരി 2025 (16:20 IST)
Mammootty and Khalid Rahman

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകും. ഖാലിദ് റഹ്‌മാന്‍ ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ ജിംഖാന ആണ് ഖാലിദ് റഹ്‌മാന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഇതിന്റെ റിലീസിനു ശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിന്റെ പ്രഖ്യാപനം. 
 
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഖാലിദ് റഹ്‌മാന്‍ ഉണ്ട, ലൗ, തല്ലുമാല എന്നീ സിനിമകളിലും സംവിധാനം ചെയ്തിട്ടുണ്ട്. 'ഉണ്ട'യില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഏറെ നിരൂപക ശ്രദ്ധ കിട്ടിയ ഉണ്ടയില്‍ മമ്മൂട്ടി പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 
 
അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. അതിനുശേഷം നിതീഷ് സഹദേവ് ചിത്രത്തില്‍ അഭിനയിക്കും. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍