തെലുങ്ക് ലോകം കീഴടക്കാൻ മമ്മൂട്ടി; വൈറലായി 'യാത്ര'യിലെ ലൊക്കേഷൻ ചിത്രം

ശനി, 23 ജൂണ്‍ 2018 (14:19 IST)
ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയാകാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ‘യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ രണ്ടാം ദിനം തന്നെ മമ്മൂട്ടി ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ട ഒരു ചിത്രം വൈറലാകുകയാണ്. എസ് രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്.
 
30 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൈ എസ് ആറിന്‍റെ മകന്‍ ജഗന്‍‌മോഹന്‍ റെഡ്ഡിയായാണ് സൂര്യ എത്തുന്നത്. മമ്മൂട്ടിയുടെ മകളായി കീര്‍ത്തി സുരേഷും എത്തുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. 
 
അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍..
 
2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. 
 

YSR

A post shared by Mammootty (@mammootty) on

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍