മുരളി ഗോപി എഴുത്തുതുടങ്ങി, പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രം!

തിങ്കള്‍, 25 മാര്‍ച്ച് 2019 (21:10 IST)
“ലൂസിഫര്‍ കണ്ടിട്ട് എനിക്കൊരു ഡേറ്റ് തരുമോ മമ്മൂക്കാ” എന്ന് മെഗാസ്റ്റാറിനോട് പൃഥ്വിരാജ് ചോദിച്ചതും അതിന് മറുപടിയായി “എപ്പൊഴേ തന്നിരിക്കുന്നു” എന്ന് മമ്മൂട്ടി പറഞ്ഞതുമാണ് ഇപ്പോള്‍ ഏറ്റവുമധികം വൈറലായിരിക്കുന്ന ഒരു വീഡിയോ. എന്തായാലും പൃഥ്വിരാജ് തന്‍റെ രണ്ടാമത്തെ സംവിധാന സംരംഭത്തിലേക്ക് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. മുരളി ഗോപി തന്നെയാണ് തിരക്കഥയെഴുതുന്നതെന്നും അറിയുന്നു. 
 
ഇത് ഒരു ക്രൈം ത്രില്ലറായിരിക്കുമെന്നും സൂചനകളുണ്ട്. സംവിധാനം വല്ലപ്പോഴും മാത്രം ചെയ്യുകയും അത് എക്കാലത്തെയും മികച്ച ചിത്രങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് പൃഥ്വിയുടെ സ്വപ്നം. മലയാളത്തിലെ രണ്ട് ലെജന്‍ഡുകളെയും വച്ച് സിനിമകള്‍ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി മമ്മൂട്ടിച്ചിത്രത്തോടെ പൃഥ്വി പൂര്‍ത്തിയാക്കും.
 
വമ്പന്‍ ബജറ്റിയിലായിരിക്കും പൃഥ്വിരാജിന്‍റെ മമ്മൂട്ടിച്ചിത്രവും വരിക. ആക്ഷനും ഡയലോഗുകള്‍ക്കും പ്രാധാന്യം നല്‍കുന്ന ത്രില്ലറില്‍ ഇന്ത്യയിലെ പ്രധാന താരങ്ങള്‍ അണിനിരക്കുമെന്നും അറിയുന്നു. അടുത്ത വര്‍ഷം പൃഥ്വിരാജ് മമ്മൂട്ടിച്ചിത്രത്തിന്‍റെ ജോലികള്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.
 
ലൂസിഫര്‍ ചിത്രീകരണം 28ന് പ്രദര്‍ശനത്തിന് എത്തുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ മലയാള സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്യാന്‍‌വാസില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയാണ്. ഈ സിനിമയുടെ ക്ലൈമാക്സ് രംഗത്തില്‍ 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുത്തത്. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് തുടങ്ങിയ വന്‍ താരനിരയാണ് ലൂസിഫറിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍