രണ്ടും കല്‍പ്പിച്ച് മമ്മൂട്ടി; ഇനി സ്വവര്‍ഗാനുരാഗി ! സ്വപ്‌ന പ്രൊജക്ട് യാഥാര്‍ഥ്യമാകുന്നു

ശനി, 22 ഒക്‌ടോബര്‍ 2022 (09:57 IST)
കിടിലന്‍ പ്രൊജക്ടുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മെഗാസ്റ്റാര്‍ സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുമെന്നാണ് വിവരം. സാറ ജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ സിനിമയാക്കുമ്പോള്‍ അതില്‍ നായകനായി മമ്മൂട്ടി എത്തും.
 
ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുക. മമ്മൂട്ടിക്കൊപ്പം പാര്‍വതി, മീര ജാസ്മിന്‍, അന്ന ബെന്‍ തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കും. ഭൂമിവാതുക്കല്‍ പോള്‍ എന്ന ഹോമോസെക്ഷ്വല്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. വളരെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.
 
മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുകയെന്ന് വിവരമുണ്ട്. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കാം. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍