വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തുന്ന കട്ട ഹീറോയിസം! മോഹൻലാലിന്റെ ആധിപത്യം തകർത്ത് മമ്മൂട്ടി

ബുധന്‍, 13 ഫെബ്രുവരി 2019 (09:44 IST)
മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിക്ക് മുന്നില്‍ തെലുങ്ക്, തമിഴ് ജനത സാഷ്ടാംഗം പ്രണമിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതിനു കാരണം രണ്ട് സിനിമയാണ്. പേരൻപ് എന്ന തമിഴ് ചിത്രവും യാത്ര എന്ന തെലുങ്ക് ചിത്രവും. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഈ രണ്ട് ഇൻഡസ്ട്രിയിലേക്കും തിരിച്ച് വന്നിരിക്കുന്നത്. 
 
ഒരു തിരിച്ച് വരവ് എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തരികയാണ് മമ്മൂട്ടി. ജില്ല, ജനതാഗാരേജ്, വിസ്മയം തുടങ്ങിയ ചിത്രങ്ങൾ മോഹൻലാലിനു അടുത്തിടെ മറ്റ് ഇൻഡസ്ട്രികളിൽ ഒരു ആധിപത്യം സ്ഥാപിച്ച് നൽകിയിരുന്നു. ആ സമയങ്ങളിൽ മോഹൻലാലിനോട് ഏറ്റുമുട്ടാൻ പോന്ന ഒരു അന്യഭാഷ ചിത്രങ്ങളിൽ മമ്മൂട്ടി കരാർ ഒപ്പിട്ടിരുന്നില്ല. 
 
ജനതാഗാരേജ് എന്ന ചിത്രത്തിലൂടെ മോഹൻലാലിനു തരക്കേടില്ലാത്ത ഒരു ആരാധക്കൂട്ടത്തെ തെലുങ്കിൽ ഉണ്ടാക്കാൻ സാധിച്ചിരുന്നു. എന്നാൽ, യാത്ര വന്നതോടെ മോഹൻലാലിന്റെ ആധിപത്യമാണ് മമ്മൂട്ടി തകർത്തിരിക്കുന്നത്. അദ്ദേഹത്തെ എതിർത്തിരുന്നവർ തന്നെ അദ്ദേഹത്തിനു മുന്നിൽ മുട്ടുമടക്കിയ കാഴ്ചയാണ് കാണുന്നത്. 
 
വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയുള്ള കട്ടഹീറോയിസമാണ് ഇത്തവണയും അദ്ദേഹം പുറത്തെടുത്തത്. മമ്മൂട്ടിയെ വിമര്‍ശിച്ചവര്‍ പോലും ഇത്തവണ അദ്ദേഹത്തിന്റെ അഭിനയമികവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. കാഴ്ചയില്‍ വൈഎസ്ആറുമായി യാതൊരുവിധ സാദൃശ്യവുമില്ലാതിരുന്നിട്ട് കൂടി ബയോപ്പിക് ചിത്രത്തില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍