ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് പരുക്ക്. സംഘടന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് മുറിവ് പറ്റിയത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
സീനിന്റെ പെര്‍ഫെക്ഷന് വേണ്ടി സംഘട്ടന രംഗം റീ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാമാങ്കം ദി മൂവി എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരുക്ക് പറ്റിയ വിവരം അറിയിച്ചത്.
നാല് വ്യത്യസ്ത ഗെറ്റപ്പുകളിള്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന മാമാങ്കം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. നാല് ഷെഡ്യുളുകളിലായി ചിത്രീകരിക്കുന്ന സിനിമയുടെ ചെലവ് 50 കോടിയോളം രൂപയാണ്. പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കിയാണ് സിനിമ കഥ പറയുന്നത്.
എറണാകുളത്ത് സെറ്റിട്ടാണ് മാമാങ്കത്തിന്റെ പ്രധാന ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്.