ഗൈഡ് എന്ന ഹിന്ദി ചിത്രത്തിലെ ‘തേരേ മേരേ സപ്‌നേ’ എന്ന മുഹമ്മദ് റാഫി ഗാനത്തിന്‍റെ ഒരു മലയാളം വേര്‍ഷന്‍ ആ സിനിമയില്‍ ഉണ്ടാകണമെന്ന് ഭദ്രന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ യേശുദാസും ചിത്രയും ആലപിച്ച ‘ദൂരേ ദൂരേ ദൂരത്തായ്’ എന്ന പാട്ട് ജനിച്ചു. ബിച്ചു തിരുമലയാണ് ആ ഗാനം എഴുതിയത്. ‘സിദ്ധാര്‍ത്ഥ’യുടെ ഓഡിയോ കാസറ്റും ഇറങ്ങി.
എന്നാല്‍ ഭദ്രന്‍റെ ആ മോഹം അവിടം വരെ മാത്രമേ എത്തിയുള്ളൂ. സിദ്ധാര്‍ത്ഥ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം മുടങ്ങി. മമ്മൂട്ടിയുടെ ഒരു സ്റ്റൈലിഷ് മ്യൂസിക് ത്രില്ലര്‍ ആയി സിദ്ധാര്‍ത്ഥ മാറുമായിരുന്നു. എന്നാല്‍ ആ സിനിമ ഉപേക്ഷിച്ച ഭദ്രന്‍ പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്തു.