ചർച്ചകൾക്ക് ചൂടുപിടിക്കുന്നു, പൃഥ്വിരാജ് അയ്യപ്പനാകുമ്പോൾ ഉറ്റതോഴൻ വാവരായി മമ്മൂട്ടി ?

Webdunia
വെള്ളി, 18 ജനുവരി 2019 (15:36 IST)
ചരിത്ര സംഭവ കഥകൾ പറയുന്ന ഒരു നിര ചിത്രങ്ങൽ തന്നെ മലയാളത്തിൽ അണിയറയിൽ പുരോഗമിക്കുകയണ്. മോഹൻലാൽ പ്രിയ ദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, മമ്മൂട്ടി സന്തോഷ് ശിവൻ കൂട്ടുകെട്ടിൽ പ്രതീക്ഷിക്കുന്ന കുഞ്ഞാലി മരക്കാർ, അയ്യപ്പന്റെ കഥ പറയുന്ന പൃഥ്വിരാജ് ചിത്രം അയ്യപ്പൻ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
 
ഓഗ്സ്റ്റ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിടുന്നത് പൃഥ്വിരാജാണ്. എന്നാൽ ചിത്രത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്ത സിനിമ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കുന്നതാണ്. സിനിമയിൽ അയ്യപ്പന്റെ ഉറ്റ തോഴനായ വാവരായി വേഷമിടുക മമ്മൂട്ടിയായിരിക്കും എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 


 
സമൂഹ്യ മാധ്യമങ്ങളിൽ ഈ ചർച്ച ഇപ്പോൾ ചൂടുപിടിക്കുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇതേവരെ വന്നിട്ടില്ല. മമ്മൂട്ടിയെ ചിത്രത്തിൽ എത്തിക്കാൻ അറിയറ പ്രവർത്തകർ ശ്രമങ്ങൾ നടത്തുകയാണ് എന്നതരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. മമ്മുട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പോക്കിരിരാജ ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article