മമ്മൂട്ടിയെ ഇതുവരെ കാണാത്തൊരു വേറിട്ട കഥാപാത്രമായിട്ടായിരിക്കും ഈ ചിത്രത്തിൽ കാണാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മമ്മൂട്ടിയുടെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇവർ ഒരുമിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാർക്കോയുടെ അടുത്ത ഭാഗമാണോ അതോ ഹനീഫ് അദേനി നേരത്തെ പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടി ചിത്രം അമീർ ആണോ എന്ന സംശയത്തിലാണ് ആരാധകർ.