മമ്മൂട്ടിയുടെ 'യാത്ര' വരുന്നു, നായിക നയൻതാര!

Webdunia
ബുധന്‍, 28 ഫെബ്രുവരി 2018 (15:34 IST)
വൈഎസ് രാജശേഖര്‍ റെഡ്ഡിയെക്കുറിച്ചുള്ള തെലുങ്ക് ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി തന്നെയെന്ന് റിപ്പോര്‍ട്ടുകൾ. മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'യാത്ര' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ കൊച്ചിയിലെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകൾ. 
 
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു രാജശേഖര്‍ റെഡ്ഡി. ചിത്രത്തില്‍ നായികയായി എത്തുന്നത് നയന്‍താരയായിരിക്കും. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമയെന്നാണ് സൂചന. 
 
നാഗാർജ്ജുനയായിരുന്നു സംവിധായകന്റെ മറ്റൊരു ഓപ്ഷൻ. ചർച്ചകൾക്കൊടുവിലാണ് മമ്മൂട്ടിയിൽ എത്തിച്ചേർന്നത്. ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുമോയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല. 
 
വാർത്തകൾ സത്യമാണെങ്കിൽ പുതിയനിയമത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം നയൻതാര എത്തുന്ന ചിത്രമായിരിക്കും 'യാത്ര'. രാപ്പകൽ, ഭാസ്ക്കർ ദറാസ്ക്കൽ, തസ്ക്കര വീരൻ, പുതിയനിയമം എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article