ജയസൂര്യയെ നൈസായി ട്രോളി മമ്മൂട്ടി!

വെള്ളി, 16 മാര്‍ച്ച് 2018 (09:32 IST)
മലയാളികളുടെ ആവേശമായ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരികയാണ്. മിഥുന്‍ മാനുവല്‍ തോമസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകന്‍. മമ്മൂട്ടിയെ അല്ലാതെ മറ്റൊരു കുഞ്ഞച്ചനെ മലയാളികള്‍ക്ക് ചിന്തിക്കാനാകില്ല.
 
ആട് 2 വിന്റെ നൂറാം ദിന ആഘോഷ പരിപാടികള്‍ക്കിടെയാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്. അനൌണ്‍സ്മെന്റ് കേട്ടതും എക്സൈറ്റഡ് ആണ് ആരാധകര്‍. വിജയ് ബാബു, ജയസൂര്യ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. 
 
സ്റ്റേജിലെത്തിയ മമ്മൂട്ടി കുഞ്ഞച്ചന്‍ ഒരു വലിയ ഉത്തരവാദിത്വം ആണെന്ന് വ്യക്തമാക്കി. കുഞ്ഞച്ചനെ കുറിച്ചുള്ള പ്രസംഗത്തിനിടയില്‍ ജയസൂര്യയെ മമ്മൂട്ടി നൈസായി ട്രോളുകയും ചെയ്തു. ജയസൂര്യ വന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ സദസ്സിലിരുന്ന് ജയസൂര്യ കൈപൊക്കി കാണിച്ചു. അപ്പോള്‍ മമ്മൂട്ടി ചോദിച്ചത് ആണ്‍വേഷത്തില്‍ തന്നെ അല്ലേ എന്നാണ്. ഞാന്‍ കരുതി പെണ്‍വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരിക്കുമെന്ന്. ഇത് സദസ്സില്‍ വലിയ ചിരി ഉയര്‍ത്തുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍