സംവിധായിക നയന സൂര്യന്‍ അന്തരിച്ചു

ഞായര്‍, 24 ഫെബ്രുവരി 2019 (10:41 IST)
ചലച്ചിത്ര സംവിധായിക നയന സൂര്യൻ (28) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിയാണ്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

ലെനിന്‍ രാജേന്ദ്രന്‍, ഡോ. ബിജു, കമല്‍, ജിത്തുജോസഫ് തുടങ്ങിയവരോടൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍