അജിത്ത് ഇനി ലോകേഷ് കനകരാജിന്റെ നായകൻ? അണിയറയിൽ നടക്കുന്നത്

നിഹാരിക കെ.എസ്

വെള്ളി, 10 ജനുവരി 2025 (09:25 IST)
ഇന്ന് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. കാർത്തി നായകനായ കൈതി ആണ് ലോകേഷിന്റെ തലവര മാറ്റിയത്. പിന്നാലെ വിജയെ നായകനാക്കി മാസ്റ്റർ, ലിയോ എന്നീ ചിത്രങ്ങളും ലോകേഷ് ഒരുക്കി. കമൽ ഹാസനെ നായകനാക്കി വിക്രം ചെയ്തതും ലോകേഷ് തന്നെ. ഇതോടെ ലോകേഷിന്റെ മാർക്കറ്റ് വാല്യൂ ഉയർന്നു. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലി എന്ന ചിത്രമാണ് ലോകേഷിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. 
 
കമൽ ഹാസൻ, രജനികാന്ത്, വിജയ് എന്നിവർക്കൊപ്പം അഭിനയിച്ചതോടെ ഇനി അജിത്തിനൊപ്പം ഒരു ചിത്രം എന്നാണ് എന്ന ചോദ്യവും ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരുന്നുണ്ട്. അതിന് മറുപടി നൽകുകയാണ് സംവിധായകൻ ഇപ്പോൾ. തനിക്ക് അജിത്തിനൊപ്പം സിനിമ ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറയുകയാണ് ലോകേഷ്. ഇവർ ഒന്നിക്കുന്ന സിനിമയ്ക്ക് സാധ്യതയുണ്ടെന്നും സംവിധായകൻ പറഞ്ഞു. ഒരു വേദിയിൽ വെച്ച് ലോകേഷ് പറയുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
അതേസമയം, രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നടത്തുന്ന സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍