Lokah BTS: 'അതാരാ പുറത്ത് വേറൊരുത്തൻ'; 'ലോക' ഡബ്ബിങ് ബിടിഎസ് വിഡിയോ വൈറൽ

നിഹാരിക കെ.എസ്

വെള്ളി, 17 ഒക്‌ടോബര്‍ 2025 (11:40 IST)
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ 1 ചന്ദ്ര. കല്യാണി പ്രിയദർശൻ, നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ടൊവിനോ, ദുൽഖർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ലോകയുടെ ഡബ്ബിങ്ങിന്റെ ബിടിഎസ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
 
നസ്‌ലിൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ടൊവിനോ, സയനോര തുടങ്ങിയവരുടെ ഡബ്ബിങ് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകൻ ഡൊമിനിക് അരുണിനെയും കാസ്റ്റിങ് ഡയറക്ടർ വിവേക് അനിരുദ്ധിനെയും വിഡിയോയിൽ കാണാം. അതേസമയം അധികം വൈകാതെ തന്നെ ലോക ഒടിടിയിലെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
 
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. സ്ട്രീമിങ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ലെങ്കിലും ദീപാവലിയോടനുബന്ധിച്ച് ചിത്രമെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍