'എനിക്ക് ലിവർ തന്നത് ക്രിസ്ത്യാനി, ബ്ലഡ് തന്നത് മുസ്‌ലിം, ഞാൻ ഹിന്ദു': തനിക്ക് ജാതിയും മതവുമില്ലെന്ന് ബാല

നിഹാരിക കെ എസ്

വ്യാഴം, 5 ഡിസം‌ബര്‍ 2024 (11:18 IST)
ഒരിടവേളകൾ എടുത്ത് മാധ്യമങ്ങൾക്ക് എപ്പോഴും അഭിമുഖം നൽകുന്ന ആളാണ് നടൻ ബാല. എപ്പോഴും ടൈംലൈറ്റിൽ നിറഞ്ഞ് നിൽക്കാൻ ശ്രമിക്കുന്ന ആൾ. ഇപ്പോഴിതാ, തനിക്ക് ജാതിയോ മതമോ ഒന്നും ഇല്ലെന്ന് ബാല പറയുന്നു. തനിക്ക് ലിവർ തന്നത് ക്രിസ്ത്യാനിയാണെന്നും ബ്ലഡ് തന്നത് മുസ്‌ലിം ആണെന്നും പറഞ്ഞ ബാല താൻ ഒരു ഹിന്ദു ആണെന്നും അറിയിച്ചു. എന്റെ കഴുത്തിൽ കൊന്തയും രുദ്രാക്ഷവും ഉണ്ട്. എനിക്ക് ജാതിയോ മതമോ അങ്ങനെ ഒന്നുമില്ല. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം. സ്നേഹമേ ഈ ഭൂമിയിൽ ജയിക്കൂ എന്നും ബാല പറയുന്നു. കോവിലിലും ചർച്ചിലും എല്ലാം നമ്മൾ പോകാറുണ്ട് എന്നാണ് ബാലയുടെ വെളിപ്പെടുത്തൽ.
 
ബാലയ്ക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ പുതിയ ഭാര്യ കോകില അസ്വസ്ഥയാണ്. വിവാദങ്ങൾ ഒക്കെ ഞാനും കാണാറുണ്ട്. എല്ലാവരും മാമയെ കുറിച്ച് നെഗറ്റീവ് പറയുന്നു. എന്നാൽ ആർക്കും അറിയാത്ത ചില സത്യങ്ങളുണ്ട്. അത് എനിക്കും മാമാക്കും മാത്രം അറിയുന്നതാണ് പറയാൻ ആകില്ല. അവർ അവരുടെ ഇഷ്ടത്തിന് വന്നു എന്റെ ഭർത്താവിനെ കുറിച്ച് പലതും പറയുമ്പോൾ എനിക്ക് കോപം വരും എന്നാണ് കോകില പറയുന്നത്.
 
മാമാവോട് എല്ലാമേ പറയാൻ ഞാൻ പറയാറുണ്ട്. പക്ഷേ അത് പറയാൻ ആകില്ല. അതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നു. സത്യം എനിക്കും അറിയുന്നതാണ്- കോകില പറയുമ്പോൾ, തുറന്നു പറഞ്ഞാൽ ചിലരുടെ ജീവിതം പോകും. സത്യം നിങ്ങൾ ചിന്തിക്കുന്നത്തിനും അപ്പുറം ആണ്. എന്റെ പൊണ്ടാട്ടിക്കും എന്നെ സ്നേഹിക്കുന്നവകർക്ക് എല്ലാം സത്യം എന്താണ് എന്ന് അറിയാം അത് കാലം തെളിയിക്കട്ടെ എന്നാണ് ബാല പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍