നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (18:23 IST)
തൊമ്മനും മക്കളും, ഉടയോന്‍, രാഷ്ര്‌ടം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടം നടന്ന ഉടന്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലയയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ആഴത്തിലുള്ള മുറിവുകളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.തെലുങ്കില്‍ മുന്‍ നിര നടിയായിരുന്ന ലയ 2006ല്‍ 2006ല്‍ ഡോക്ടര്‍ ഗണേഷ് ഗോര്‍തിയുമായുള്ള വിവാഹത്തോടെ അമേരിക്കയില്‍ സ്‌ഥിര താമസമാക്കുകയായിരുന്നു.