അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ഖുശ്ബു

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (11:58 IST)
സ്വന്തം പിതാവ് തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് എട്ടാം വയസ്സില്‍ താന്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഖുശ്ബു തുറന്നുപറഞ്ഞത്. തന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്നും താരം പറഞ്ഞു. 
 
' ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പീഡിപ്പിക്കപ്പെടുമ്പോള്‍ അവരുടെ ജീവിതത്തിലാണ് മുറിവേല്‍ക്കുന്നത്. വളരെ മോശമായ ഒരു ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയിട്ടുള്ളത്. ഭാര്യയേയും മകളേയും തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കരുതിയിരുന്ന വ്യക്തിയായിരുന്നു എന്റെ അച്ഛന്‍,' ഖുശ്ബു പറഞ്ഞു. 
 
' എട്ടാം വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15-ാം വയസ്സില്‍ അച്ഛനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായി. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് അത് തുറന്നുപറഞ്ഞത്. അമ്മ താന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കില്ലെന്ന ഭയമുണ്ടായിരുന്നു. ഭര്‍ത്താവിനെ ദൈവത്തെ പോലെ കാണുന്ന ചിന്താഗതിയുള്ള സമൂഹമായിരുന്നു അത്. എങ്കിലും 15-ാം വയസ്സില്‍ ഞാന്‍ പ്രതികരിച്ചു. 16-ാം വയസ്സില്‍ പിതാവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി,' ഖുശ്ബു പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article