കൃഷ്ണന്‍കുട്ടി പണിതുടങ്ങി ഇനി സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഏപ്രില്‍ 2021 (12:51 IST)
ഇക്കഴിഞ്ഞ ദിവസം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'.വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സീ ഫൈവ്  എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. ഒരു ശക്തമായ കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. ഇപ്പോളിതാ നടിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുന്നത്.ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ഹൊറര്‍ ത്രില്ലറാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article