1979ൽ സുഹൃത്തുകൂടിയായ ഹരികുമാർ സംവിധാനം ചെയ്ത ആമ്പൽപ്പൂവ് എന്ന സിനിയമയിലൂടെ തുടക്കം കുറിച്ച നടൻ കൊല്ലം തുളസി അധികം ചെയ്തത് വില്ലൻ വേഷങ്ങളാണ്. ഒരിടയ്ക്ക് കാൻസർ ബാധിതനായി ദുരിതം അനുഭവിച്ചിരുന്നു താരം. അസുഖം പിടിപ്പെട്ടപ്പോൾ നടനെ കുടുംബം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ മഴവിൽ കേരളമെന്ന യുട്യബ് ചാനലിന് കൊല്ലം തുളസി നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.
കാൻസർ വന്നശേഷം ചില അനുബന്ധ രോഗങ്ങളും വന്നിരുന്നു. അല്ലാതെ ഒരു രോഗവും എനിക്കില്ല. അത് മറ്റൊന്നും കൊണ്ടല്ല... എന്റെ മൂത്രം ഞാൻ കുടിക്കുന്നത് കൊണ്ടാണ്. അങ്ങനെ ഞാൻ എന്റെ രോഗങ്ങൾക്കെല്ലാം അറുതി വരുത്തുന്നു. സ്വമൂത്രം പാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും മാറും. ഇത് ഞാൻ കണ്ടുപിടിച്ചതല്ല. ആദിമ കാലം മുതലെയുള്ളതാണ്.
സാക്ഷാൽ പരമശിവൻ പോലും മൂത്രം പാനം ചെയ്തിരുന്നു. പാർവതി ഒരിക്കൽ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ മൂത്രപാനം ചെയ്യുന്നതുകൊണ്ടാണെന്നാണ് ശിവൻ മറുപടി പറഞ്ഞത്. ശരീരത്തിൽ വരാവുന്ന എല്ലാ അസുഖങ്ങൾക്കുമുള്ള പ്രതിരോധമാണ് മൂത്രപാനം. ഒരു ദിവ്യ ഔഷധമാണത്. എന്റെ അഭിപ്രായത്തിൽ എല്ലാവരും മൂത്രം കുടിച്ച് ആരോഗ്യം സംരക്ഷിക്കണം. ഞാൻ ഇപ്പോഴും കുടിക്കാറുണ്ട്. മാത്രമല്ല ചെവിക്കോ കണ്ണിനോ മൂക്കിനോ വേദനയോ അസുഖമോ വന്നാലും മൂത്രം പാനം ചെയ്യുമെന്നാണ് നടൻ പറയുന്നത്.