കമല്‍ഹാസന്റെ 'തല്ലുമാല'! വരാനിരിക്കുന്നത് സമ്പൂര്‍ണ്ണ ഇടി പടമോ?

കെ ആര്‍ അനൂപ്

ശനി, 13 ജനുവരി 2024 (09:20 IST)
Kamal Haasan KH237 Thug life Kalki 2898 AD
ഉലകനായകന്‍ കമല്‍ഹാസന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വരുംകാലങ്ങളില്‍ സിനിമാലോകത്ത് കൂടുതല്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടനും. വിജയ ട്രാക്കില്‍ തുടരാന്‍ കമല്‍ഹാസന്റെ 237-ാമത്തെ സിനിമ പ്രഖ്യാപിച്ചു.സംഘട്ടനസംവിധായകരായ അന്‍ബറിവ് ടീം സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് പ്രത്യേകത. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്.
കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ കമല്‍ഹാസന്‍ 237-ന്റെ സംവിധായകരായി ചേര്‍ക്കുന്നതില്‍ അഭിമാനംകൊള്ളുന്നു. അന്‍ബറിവ് മാസ്റ്റേഴ്‌സ്, രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിലേക്ക് വീണ്ടും സ്വാഗതം എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് കമല്‍ഹാസന്‍ എക്‌സില്‍ എഴുതിയത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നില്ല.അന്‍ബറിവ് ടീം സംവിധാനം ചെയ്യുന്ന പടമായതിനാല്‍ ഇടിക്ക് കുറവുണ്ടാവില്ലെന്ന് ഉറപ്പാണ്. വരാനിരിക്കുന്നത് പക്കാ ആക്ഷന്‍ സിനിമയാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും.കമല്‍ഹാസന്റെ വിക്രം എന്ന ചിത്രത്തിന് ഈ ഇരട്ട സഹോദരന്മാര്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത്. ചെറിയ കാലത്തിനുള്ളില്‍ തന്നെ സിനിമയില്‍ ഒട്ടാകെ അറിയപ്പെടുന്ന ആളുകളായി മാറാന്‍ അന്‍ബറിവ് ടീമിനായി.ലോകേഷ് കനകരാജിന്റെതന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടനസംവിധാനം ഇവരായിരുന്നു. അതിനാല്‍ തന്നെ ഒരു ഇടി പടം സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍