കണ്ടാൽ കാവ്യയെ പോലെയുണ്ട്, പക്ഷേ എന്തോ ഒരു വശപിശകുണ്ട്!

നിഹാരിക കെ.എസ്

വെള്ളി, 24 ജനുവരി 2025 (13:05 IST)
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് കാവ്യ മാധവൻ. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് ആണ് കാവ്യയ്ക്ക് അന്നും ഇന്നും. ബാലതാരമായി സിനിമയിലെത്തി, നടൻ ദിലീപുമായുള്ള വിവാഹം വരെ കാവ്യയെ മലയാളികൾ സ്‌ക്രീനിൽ കണ്ടിട്ടുണ്ട്. കാവ്യ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംവൃത സുനിലിന്റെ വരവ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ഫോട്ടോസ് ആരാധകരുടെ കൈവശമുണ്ട്.
 
എന്നാല്‍ അപ്പോഴൊന്നും പ്രചരിക്കാത്ത ഒരു ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. കാവ്യ മാധവനും സംവൃത സുനിലും ചെറുപ്പത്തില്‍ ഒരുമിച്ച് നിന്നെടുത്ത ഫോട്ടം പോലെയാണ് കാണുന്നത്. ഫോട്ടോ എ ഐ ആണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആളുകള്‍ക്ക് ഏറെ പരിചിതമായ ഒരു ഫോട്ടോ ആണ് ഈ രീതിയില്‍ രൂപം മാറ്റം വരുത്തിയിരിക്കുന്നത്. കാവ്യ നായികയായി തുടക്കം കുറിച്ച കാലത്തെ ലുക്കാണ് ഈ എഐ ഫോട്ടോയില്‍ ഉള്ളത്. സംവൃതയും ക്യൂട്ടാണ്. 
 
യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോയില്‍ കാവ്യയും സംവൃതയും ചുരിദാര്‍ ധരിച്ചു നില്‍ക്കുന്നതാണ്. വാസ്തവം എന്ന സിനിമ സംഭവിച്ച കാലത്ത് എടുത്തതാണ്. ഏതായാലും നടിമാരുടെ ഒരുമിച്ചുള്ള ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍