ലുക്ക് മാറ്റിപ്പിടിച്ച് കനിഹ,ബോയ് കട്ട് സ്‌റ്റൈല്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 2 ജൂണ്‍ 2021 (12:07 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി കനിഹ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ബോയ് കട്ട് സ്‌റ്റൈലിലുള്ള നടിയുടെ പുതിയ രൂപമാണ് ശ്രദ്ധ നേടുന്നത്. താന്‍ മുടി മുറിച്ചിട്ടില്ലെന്നും ഒരു ചിത്രത്തിനു വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് ആയിരുന്നു എന്നും കനിഹ പറഞ്ഞു.
 
വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. സുരേഷ് ഗോപിയുടെ പാപ്പന്‍ തിരക്കുകളിലായിരുന്നു കനിഹ. 7വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് കഴിഞ്ഞ് പത്ത് വര്‍ഷത്തിനുശേഷമാണ് താന്‍ ജോഷി സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആയതിന്റെ സന്തോഷം നടി പങ്കുവച്ചിരുന്നു. 
 
മമ്മൂട്ടിയുടെ മാമാങ്കം ആയിരുന്നു കനിഹയുടെ ഒടുവില്‍ റിലീസായ മലയാളം ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍