ഓസ്‌കര്‍ അമേരിക്ക കൈയ്യില്‍ വയ്ക്കട്ടെ, തങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ഉണ്ടെന്നാണ് കങ്കണ പറയുന്നത്. തിയേറ്ററില്‍ പരാജയമായി മാറിയ എമര്‍ജന്‍സി ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എമര്‍ജന്‍സി ഓസ്‌കര്‍ നേടണം എന്ന് പറഞ്ഞുകൊണ്ട് എത്തിയ ഒരു കുറിപ്പ് പങ്കുവച്ചാണ് കങ്കണ പ്രതികരിച്ചത്. എമര്‍ജന്‍സി ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള എന്‍ട്രിയാകണം എന്നാണ് കുറിപ്പിലുള്ളത്.