നന്നായി തടിവെച്ച് പെട്ടന്ന് കണ്ടാല്‍ തിരിച്ചറിയാത്ത ലുക്കിലാണ് താരം. സ്ലീവ് ലെസ് വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഒരു ഷോപ്പിങ് മാളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ആണെന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്. കനകയോട് മുഖസാദൃശ്യം ഉണ്ടെങ്കിലും അവര്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ആരാധകര്‍ക്ക്. ചിലരാകട്ടെ ഈ ചിത്രങ്ങള്‍ക്കു താഴെ താരത്തെ ബോഡി ഷെയ്മിങ് ചെയ്യുന്ന കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, ഗോളാന്തര വാര്‍ത്ത, വാര്‍ധക്യപുരാണം, മന്നാടിയാര്‍ പെണ്ണിനു ചെങ്കോട്ട ചെക്കന്‍, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക. തമിഴിലെ മുന്‍നടി ദേവികയുടെ ഏകമകളാണ്. അമ്മയുടെ മരണം കനകയെ മാനസികമായ തളര്‍ത്തിയിരുന്നു. താരം വിഷാദരോഗത്തിനു അടിമയാണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതിനിടെ പിതാവുമായി സ്വത്ത് തര്‍ക്കമുണ്ടാകുകയും കനക മരിച്ചെന്ന് പോലും ചില വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ സ്വന്തം അച്ഛനാണെന്നും അവര്‍ ആരോപിച്ചിരുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ഈമഴ തേന്‍മഴ എന്ന സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്.